പത്തനംതിട്ട : തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിൻ്റെ കുടുംബം പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഇയാളുടെ ഭാര്യ റീനയുടെയും മക്കളുടെയും തിരോധാനം സംബന്ധിച്ച് പുളിക്കീഴ് പോലീസ് അനീഷിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് വിവരം. (Pathanamthitta man suicide case)
രാവിലെ മുതൽ വൈകുന്നേരം വരെ ഇയാളെ സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. എന്നാൽ, സാധാരണ മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നാണ് പോലീസ് പറഞ്ഞത്.