Honey trap : രശ്മിയുടെ ഫോണിൽ 5 വീഡിയോ ക്ലിപ്പുകൾ, ജയേഷിൻ്റെ ഫോണിലെ രഹസ്യ ഫോൾഡർ തുറക്കാൻ ശ്രമം : കോയിപ്രയിൽ കൂടുതൽ പേർ ക്രൂര മർദ്ദനത്തിന് ഇരയായോ ?

മറ്റു രണ്ടു പേർ കൂടി മർദ്ദനത്തിന് ഇരയായെന്നാണ് പോലീസിൻ്റെ സംശയം. ഫോണുകളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
Honey trap : രശ്മിയുടെ ഫോണിൽ 5 വീഡിയോ ക്ലിപ്പുകൾ, ജയേഷിൻ്റെ ഫോണിലെ രഹസ്യ ഫോൾഡർ തുറക്കാൻ ശ്രമം : കോയിപ്രയിൽ കൂടുതൽ പേർ ക്രൂര മർദ്ദനത്തിന് ഇരയായോ ?
Published on

പത്തനംതിട്ട : കോയിപ്രം ആന്താലിമണ്ണിൽ യുവാക്കളെ ഹണിട്രാപ്പിൽ പെടുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ കൂടുതൽ പേർ ഇരകളായെന്ന് സംശയം. സൈക്കോ മോഡലിൽ, ആലപ്പുഴ സ്വദേശികളെ ജയേഷും രശ്മിയും ആക്രമിച്ചിരുന്നു. (Pathanamthitta Honey trap torture case)

മറ്റു രണ്ടു പേർ കൂടി മർദ്ദനത്തിന് ഇരയായെന്നാണ് പോലീസിൻ്റെ സംശയം. ഫോണുകളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ശാസ്ത്രീയ പരിശോധനയും ആവശ്യമാണ്. ജയേഷിൻ്റെ ഫോണിലെ രഹസ്യ ഫോൾഡർ തുറക്കാൻ ശ്രമം നടക്കുകയാണ്.

രശ്മിയുടെ ഫോണിൽ മർദ്ദനമടക്കം 5 വീഡിയോ ദൃശ്യങ്ങൾ ഉണ്ട്. രശ്മിയും മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയും ദൃശ്യങ്ങളിൽ ഉണ്ട്. റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മർദ്ദിക്കുന്നതും ഇതിലുണ്ട്. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം.

Related Stories

No stories found.
Times Kerala
timeskerala.com