പത്തനംതിട്ട : കോയിപ്രം ആന്താലിമണ്ണിൽ രണ്ടു യുവാക്കളെ സൈക്കോ മനോനിലയുള്ള ദമ്പതികൾ ഹണിട്രാപ്പിൽ പെടുത്തി ക്രൂര മർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികളായ രശ്മിയും ജയേഷും. (Pathanamthitta Honey trap torture case)
ഇരുവരും പോലീസുമായി സഹകരിക്കുന്നില്ല. അതിനാൽ തന്നെ മർദ്ദനത്തിൻ്റെ ശരിക്കുമുള്ള കാരണവും കണ്ടെത്താനായിട്ടില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഉടൻ തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അപേക്ഷ സമർപ്പിക്കും.
മർദ്ദനമേറ്റ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ശാസ്ത്രീയമായ അന്വേഷണവും നടത്തും. രശ്മിയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയം മൂലമാണ് യുവാക്കളെ വിളിച്ചുവരുത്തി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിക്കുകയും, പ്ലെയർ കൊണ്ട് ആക്രമിക്കുകയും മറ്റും ചെയ്തത്.