പത്തനംതിട്ട : പോലീസുകാരൻ്റെ ഭാര്യ തീ കൊളുത്തിയ വയോധിക മരിച്ചു. സ്വർണ്ണ മോഷണത്തിനായാണ് ഇവർ വീടിന് തീയിട്ടത്. ലതാകുമാരി എന്ന 61കാരി ചികിത്സയിൽ ആയിരുന്നു. (Pathanamthitta elderly woman murder case)
കോട്ടയം മെഡിക്കൽ മെഡിക്കൽ വച്ച് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഒക്ടോബർ 9ന് നടന്ന സംഭവത്തിൽ സുമയ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇവർ മോഷണം നടത്തുകയും തീ കൊളുത്തുകയും ചെയ്തത്. ഓഹരി ട്രേഡിംഗിൽ ഉണ്ടായ നഷ്ടം നികത്താൻ വേണ്ടി ആയിരുന്നു ഈ ക്രൂരകൃത്യം.