
പത്തനംതിട്ട: കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട കോയിപ്രം സിഐയെ സസ്പെന്‍ഡ് ചെയ്തു. കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിൽ എടുത്തയാൾക്ക് മർദനം ഏറ്റെന്ന കണ്ടെത്തലിലാണ് നടപടി.കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മർദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്.പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സുരേഷിന്‍റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ദേഹത്താകെ ചൂരൽ കൊണ്ട് അടിയേറ്റ രീതിയിൽ ചതവുകൾ ഉണ്ടായിരുന്നു. മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയില്ല. വീട്ടിൽ നിന്നും അകലെ സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് സഹോദരന്‍റെ ആരോപണം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ഈ സംഭവത്തെക്കുറിച്ച് മാധ്യമവാര്‍ത്തകള്‍ വന്നശേഷമാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.
അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ - കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്ല്‍, മൊബൈല്‍ഫോണ്‍ പിടിച്ചുവയ്ക്ല്‍ - എന്നിങ്ങനെ മൂന്ന് പ്രധാനകാര്യങ്ങള്‍ കണ്ടെത്തി. ഈ മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിഐ സുരേഷ്‌കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.