
തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെത്തുടർന്ന് തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ 8.45ന് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.( Passengers protest at Trivandrum airport)
രാവിലെ 5 മണിക്ക് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം വൈകീട്ട് ആറിന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് അറിയാൻ സാധിച്ചതെന്നാണ് യാത്രക്കാർ പറയുന്നത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. മുറി അനുവദിക്കാൻ അറിയിപ്പ് വൈകിയതിനെത്തുടർന്ന് ഇവിടെയും പ്രതിഷേധമുണ്ടായി. പിന്നാലെ യാത്രക്കാർക്കായി 15 മുറികൾ അനുവദിച്ചു.