എറണാകുളം : മുവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. മുവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മോളേക്കുടിമല സ്വദേശി നെടുമ്പുറത്ത് വീട്ടില്‍ അബി ലത്തീഫാണ് (35) അറസ്റ്റിലായത്.
മുവാറ്റുപുഴ പോലീസ് സംഘമാണ് അബി ലത്തീഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയും മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട ആളുമാണ് അബി ലത്തീഫ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.