കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി.
യാത്രക്കാരെയും, മറ്റുള്ളവരെയും ദേശീയപാതയിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന മുഴുവൻ സമയവും ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണം. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഉപയോഗിക്കാം. പമ്പുകളുടെ വാതിൽക്കൽ ശുചിമുറി സൗകര്യവും വെള്ളവുെമാക്കെ ലഭ്യമാണെന്ന ബോർഡ് വയ്ക്കാനും കോടതി നിർദേശം നൽകി.
അതേസമയം, മറ്റു സ്ഥലങ്ങളിലെ പമ്പുകളിൽ യാത്രക്കാർക്കും ശുചിമുറി ഉപയോഗിക്കാൻ പറ്റണം. പൊതുജനങ്ങൾക്ക് ഈ സൗകര്യം അനുവദിക്കണോ എന്നത് പെട്രോൾ പമ്പുടമകളുടെ വിവേചനാധികാരമാണെന്നും കോടതി വ്യക്തമാക്കി.