കോഴിക്കോട് : യാത്രക്കാർ ടൂറിസ്റ്റ് ബസിലെ ക്ലീനറെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റത് കാസർഗോഡ് സ്വദേശിയായ അരവിന്ദ് എന്ന 27കാരനാണ്. (Passengers Beat Bus Cleaner Over AC Malfunction in Kerala)
ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തേക്ക് ബസിലാണ് സംഭവം. പുലർച്ചെ ഒന്നരയോടെയാണ് ഇയാളെ യാത്രക്കാർ മർദ്ദിച്ചത്.
എ സിയുടെ തണുപ്പ് പോരാ എന്ന് പറഞ്ഞാണ് 2 പേർ ചേർന്ന് മുഖത്ത് തുടരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പൊലീസിന് പരാതി നൽകിയിട്ടുണ്ട്.