
കോഴിക്കോട്: കോഴിക്കോട് കല്ലായിൽ ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് പണവും ഫോണും അപഹരിച്ചു(robbery). 8,500 രൂപയാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിലാണ് സംഭവം നടന്നത്.
ട്രെയിൻ കല്ലായി ഭാഗത്ത് എത്തവേ ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിടുകയായിരുന്നു. ശേഷം സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു. ശേഷം മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിട്ടുണ്ട്.