യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; മ​ദീ​ന​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്

Middle East-bound flights resume from Thiruvananthapuram

തിരുവനന്തപുരം: വിമാനത്തിലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സൗദി എയർലൈൻസ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ജക്കാർത്തയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന വിമാനമാണ് യാത്രാമധ്യേ വഴിതിരിച്ചുവിട്ടത്.

വിമാനത്തിലുണ്ടായിരുന്ന 29 വയസ്സുള്ള ഒരു യാത്രക്കാരൻ ബോധരഹിതനാകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

തുടർന്ന്, വിമാനം സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാരനെ ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ചികിത്സ നൽകിയ ശേഷം വിമാനം ഉടൻ മദീനയിലേക്ക് യാത്ര തിരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com