ഇടുക്കി : മൂവാറ്റുപുഴയിൽ വെള്ളൂർകുന്നത്ത് ടോറസ് ലോറി അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളൂർകുന്നം മാരിയിൽ ജയനാണ്(67) മരണപ്പെട്ടത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. കച്ചേരിത്താഴം ഭാഗത്തു നിന്നും വരികയായിരുന്ന സ്കൂട്ടറും, ടോറസ് ലോറിയും അപകടത്തിൽ പെടുകയായിരുന്നു.
സ്കൂട്ടറിൽ ടോറസ് ലോറി തട്ടുന്നതും ജയൻ റോഡിൽ വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സും ചേർന്ന് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.