തൃശൂർ: തൃശൂരിൽ ബസിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. പൂവത്തൂര്‍ സ്വദേശിനി നളിനിയാണ് (74) മരണപ്പെട്ടത്. രാവിലെ പത്തേോടെയാണ് അപകടം ഉണ്ടായത്.
പൂവത്തൂർ പൂച്ചക്കുന്ന് ഭാഗത്ത് നിന്നുമാണ് നളിനി ബസിൽ കയറിയത്. യാത്രയ്ക്കിടയിൽ സീറ്റൊഴിവ് കണ്ട് ഇരിക്കാൻ മാറുന്നതിനിടെ ബാലൻസ് തെറ്റി മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ബസിന്റെ ഡോർ അടച്ചിരുന്നെങ്കിലും യാത്രക്കാരി വീണപ്പോള്‍ തുറന്ന് പോവുകയായിരുന്നു.
അപകടം നടന്നയുടൻ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് നളിനിയെ പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.