തിരുവല്ല : കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. കോതമംഗലം കോഴിപ്പള്ളി ഇഞ്ചൂർ കൊച്ചുപറമ്പിൽ വാസന്തി നന്ദനൻ (73 ) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ ആണ് ദാരുണ സംഭവം നടന്നത്.
തിരുവനന്തപുരത്ത് കോതമംഗലത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്നു വാസന്തി. സ്റ്റാൻഡിൽ നിർത്തിയ ബസ്സിൽ നിന്നും ശുചിമുറിയിൽ പോയതായിരുന്നു വാസന്തി.
ആ സമയം അവിടെ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പൈപ്പിൽ ബലമായി പിടിച്ചുനിന്നു. ഇത് കണ്ട് മറ്റൊരു സ്ത്രിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് ആംബുലൻസ് എത്തിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.