

കൊച്ചി: വിമാനത്തിനകത്ത് വെച്ച് പുകവലിച്ചതിന് ഒരാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. കാസർകോഡ് നീലേശ്വരം സ്വദേശി അനിൽ കുമാർ ആണ് അറസ്റ്റിലായത്.(Passenger arrested for smoking inside Air India flight)
കുവൈത്തിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് സുരക്ഷാ വിഭാഗത്തിൻ്റെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അനിൽ കുമാറിനെ ജാമ്യത്തിൽ വിട്ടയച്ചു.