'സതീശന് പാർട്ടിയുടെ പൂർണ്ണ പിന്തുണ, പരിപൂർണ്ണ സംഘപരിവാർ അവസ്ഥയിലേക്ക് CPM മാറി എന്നതിൻ്റെ തെളിവാണ് സജി ചെറിയാൻ്റെ വാക്ക്': K മുരളീധരൻ | VD Satheesan

ബി.ജെ.പി പോലും പറയാത്ത കാര്യങ്ങളാണ് ഇതെന്ന് വിമർശനം
'സതീശന് പാർട്ടിയുടെ പൂർണ്ണ പിന്തുണ, പരിപൂർണ്ണ സംഘപരിവാർ അവസ്ഥയിലേക്ക് CPM മാറി എന്നതിൻ്റെ തെളിവാണ് സജി ചെറിയാൻ്റെ വാക്ക്': K മുരളീധരൻ | VD Satheesan
Updated on

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള എൻ.എസ്.എസ്, എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിമാരുടെ വ്യക്തിപരമായ കടന്നാക്രമണങ്ങളെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സതീശന് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും വർഗീയതയ്ക്കെതിരെ നിലപാടെടുക്കുന്ന നേതാക്കളെ സംരക്ഷിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.(Party fully supports VD Satheesan, says K Muraleedharan)

ആര് വിമർശനം ഉന്നയിച്ചാലും കോൺഗ്രസ് അത് എതിർക്കും. നേതാക്കൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അത് സതീശനായാലും ചെന്നിത്തലയായാലും കെ.സി. വേണുഗോപാലായാലും പാർട്ടി ഒന്നിച്ചു നിൽക്കും. സി.പി.എം ഇപ്പോൾ പരിപൂർണ്ണ സംഘപരിവാർ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ബി.ജെ.പി പോലും പറയാത്ത കാര്യങ്ങളാണ് മന്ത്രി സജി ചെറിയാൻ പറയുന്നത്.

സാമുദായിക ഐക്യത്തെയോ സംഘടനകളെയോ കോൺഗ്രസ് എതിർക്കുന്നില്ല. സമുദായ നേതാക്കളെ സന്ദർശിക്കുന്നതിനെ 'തിണ്ണ നിരങ്ങൽ' എന്ന് വിളിക്കേണ്ടതില്ല. എന്നാൽ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്നും മുരളീധരൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com