

കേരളത്തിലെ യുവജനങ്ങൾക്കിടയിൽ സംരംഭകത്വ പരിശീലനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി പിച്ച് കേരള സ്റ്റാർട്ടപ്പ് പിച്ചിംങ് മത്സരം സംഘടിപ്പിക്കുന്നു. 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. എറോസ്പേസ് ആൻഡ് ഡിഫെൻസ്, അഗ്രിക്കൾച്ചർ ആൻഡ് ലൈഫ് സയൻസസ്, ഫിനാൻഷ്യൽ സർവീസ്, ക്ലൈമറ്റ്, കൺസ്ട്രക്ഷൻ, എഡ്യൂക്കേഷൻ, ഫുഡ് പ്രോസസ്സിംഗ്, ഹെൽത്ത്കെയർ, ഐടി, മൊബൈലിറ്റി, എനർജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട പുതു സംരംഭക ആശയങ്ങൾ ഒരു നിശ്ചിത പിച്ച് ഡക്ക് രൂപത്തിൽ pitchkerala@gmail.com ലേക്ക് അയക്കാം. (Startup competition)
അയക്കേണ്ട അവസാന തീയതി നവംബർ 30. ഇതിൽ നിന്നും വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി രണ്ടാം വാരം തിരുവനന്തപുരത്ത് ഫൈനൽ മത്സരം നടക്കും. വിജയിക്കുന്നവർക്കായി മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ, വിദഗ്ദരിൽ നിന്നുള്ള മെന്റർഷിപ്പ്, ഇൻകുബേഷൻ പിന്തുണ, മറ്റു ഫണ്ടിംഗിനുള്ള സഹായങ്ങൾ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8606008765