
പത്തനംതിട്ട: ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ സ്വദേശിനി നേഹ സാറാ നെബു(19)നാണ് പരിക്കേറ്റത്. (KSRTC bus)
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് എംസി റോഡില്‍ മിത്രപുരത്തു വെച്ചാണ് സംഭവം നടന്നത്. കുമളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലാണ് തകർന്നു വീണത്. തുടര്‍ന്ന് യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റി വിട്ടു. വിദ്യാർഥിയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.