കൊച്ചി : മോട്ടോർ വാഹന വകുപ്പിന്റെ പരിവഹൻ സൈറ്റിന്റെ പേരിൽ വൻ തട്ടിപ്പ്. സംഭവത്തിൽ മൂന്ന് പേരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് അറസ്റ്റിലായവർ.
വാരാണസിയിൽ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവരുടെ തട്ടിപ്പിൽ 2700 ഓളം പേര് തട്ടിപ്പിനിരയായെന്നാണ് വിവരം. കേരളത്തിൽ മാത്രം 500 ഓളം തട്ടിപ്പുകൾ നടന്നതായാണ് കണ്ടെത്തൽ.
സംസ്ഥാനത്ത് നിന്ന് 45 ലക്ഷം രൂപയാണ് സൈബർ തട്ടിപ്പിലൂടെ സംഘം കവർന്നത്. കൊൽക്കത്തയിൽ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങൾ സംഘം ശേഖരിച്ചത്. പരിവഹൻ സൈറ്റിന്റെ പേരിൽ വാട്സാപ്പിൽ ലിങ്ക് അയച്ചു നൽകിയാണ് പണം തട്ടിയിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.