സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രണമം നടത്തി സഹപാഠിയുടെ മാതാപിതാക്കൾ|pepper spray attack

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
pepper spray attack
Published on

ഇടുക്കി: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ഇടുക്കി ബൈസൺവാലിയിലാണ് സംഭവം. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

ഇവരുടെ സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു.സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛര്‍ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.

അതേസമയം മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ പിതാവ്, വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായും ആരോപണമുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ രാജാക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com