
കൊല്ലം : കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന ശേഷം മാതാപിതാക്കൾ ജീവനൊടുക്കി.മയ്യനാട് താന്നിയിൽ ആണ് അതിദാരുണമായ സംഭവം നടന്നത്. അജീഷ്, ഭാര്യ സുലു മകൻ ആദി എന്നിവരാണ് മരിച്ചത്.
മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം ഇരുവരും വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.അയൽക്കാരുമായി വളരെ നല്ല ബന്ധം പുലർത്തുന്നവരായിരുന്നുവെന്നും ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുമെന്ന് തോന്നുന്നില്ലെന്നും അയൽക്കാര്‍ പറഞ്ഞു.
അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറി തുറക്കാതെ വന്നപ്പോൾ മാതാപിതാക്കള്‍ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ചികത്സക്കായി മറ്റും സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു ഇവർ. ഈ പ്രശ്‌നങ്ങൾ ഇവരെ മാനസികമായി തളർത്തിട്ടുണ്ടാകാമെന്ന് പോലീസ് നിഗമനം . സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.