കൊല്ലം : സ്വകാര്യ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലത്താണ് സംഭവം. അമൽ ശങ്കറാണ് മരിച്ചത്. ഇദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്. (Paramedical institute owner commits suicide in Kollam)
അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പേരിൽ പണം തട്ടിയെന്ന് സ്ഥാപനത്തിന് നേർക്ക് ആരോപണം ഉയർന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഇന്നലെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
വീട്ടിലാണ് അമൽ ശങ്കറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ കുറിപ്പും ലഭിച്ചിരുന്നു.