കണ്ണൂർ : പാനൂർ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയെ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയാക്കി. അമൽ ബാബുവിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ചത്. (Panoor bomb blast case)
ഇയാളെ മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്. പാർട്ടി അന്വേഷണത്തിൽ അമൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയില്ല എന്നും, നേരത്തെ തന്നെ തിരിച്ചെടുത്തിരുന്നുവെന്നും സി പി ഐ എം അറിയിച്ചു.