Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKeralaപാങ്ങോട് ആനക്കൊമ്പ് മോഷണം: 18 പേരെ ചോദ്യം ചെയ്തു, തുമ്പുണ്ടാക്കാനാവാതെ പൊലീസ്...

പാങ്ങോട് ആനക്കൊമ്പ് മോഷണം: 18 പേരെ ചോദ്യം ചെയ്തു, തുമ്പുണ്ടാക്കാനാവാതെ പൊലീസ് | Pangode Military Camp Elephant Tusk Theft

🎙️ Latest Podcast

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണക്കേസിൽ അന്വേഷണം വഴിമുട്ടുന്നു ( Pangode Military Camp Elephant Tusk Theft). കേസിന്റെ ഭാഗമായി സൈനിക ക്യാമ്പിലെ പരിപാടിക്കായി പുറത്തുനിന്ന് വന്ന 18 പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് ഇവരെ വിട്ടയച്ചു.

ഓഫീസേഴ്‌സ് മെസ്സിൽ നടന്ന പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ കാണാതായത്. എന്നാൽ ഈ മെസ്സിൽ സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു എന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന സർക്കാർ സൈനിക ക്യാമ്പിന് കൈമാറിയ, ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. ബുധനാഴ്ച രാത്രി നടന്ന ഡിജെ പാർട്ടിയിൽ ശബ്ദവും വെളിച്ചവും സജ്ജീകരിക്കാനെത്തിയ 18 പേരെയാണ് പൂജപ്പുര പൊലീസ് ചോദ്യം ചെയ്തത്.

സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും മാത്രമാണ് പാർട്ടിക്കുണ്ടായിരുന്നത്. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രം പ്രവേശനമുള്ള ഇവിടെ നിന്ന് ആനക്കൊമ്പുകൾ കടത്തിയത് എങ്ങനെയെന്നത് പോലീസിനെയും മിലിറ്ററി ഇന്റലിജൻസിനെയും ഒരുപോലെ കുഴപ്പിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Summary: Police are struggling to find leads in the ivory theft at the high-security Pangode military camp. Although 18 outsiders who attended a party at the Officers’ Mess were questioned, no breakthroughs have been made yet.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.