മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്. കൊടിഞ്ഞി സ്വദേശിയായ പ്രദീപാണ് പഞ്ചായത്ത് ഓഫീസ് ഗേറ്റ് രാത്രിയിൽ പൂട്ടി പ്രതിഷേധിച്ചത്. സ്വതന്ത്രനായി മത്സരിക്കാൻ വേണ്ടിയാണ് പ്രദീപ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.(Panchayat office gate in Malappuram locked by candidate)
എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയം വൈകിയതിനാൽ പ്രദീപിൽ നിന്ന് അധികൃതർ നാമനിർദ്ദേശ പത്രിക സ്വീകരിച്ചില്ല. പത്രിക സമർപ്പിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച പ്രദീപ്, പഞ്ചായത്ത് ഓഫീസ് അടച്ച ശേഷം രാത്രിയിൽ ഗേറ്റ് പൂട്ടി താഴിടുകയായിരുന്നു.
സമയപരിധി കഴിഞ്ഞതിനെ തുടർന്ന് പത്രിക സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമല്ല.