പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

Ksrtc Inorganic waste
Published on

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് പുലർച്ചെ അഞ്ചിന് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട്് നാലിന് പുലർച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നിവിടങ്ങളും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ഫോൺ: 9495403062, 9745534123

Related Stories

No stories found.
Times Kerala
timeskerala.com