

ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. "തോട്ടം" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.
ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ ചിത്രമായാണ് "തോട്ടം" അവതരിപ്പിക്കുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഏറെ പുതുമകളോടെ പുത്തൻ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ് വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. മില്യൺ വ്യൂസ് നേടി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്തിനൊപ്പമാണ് ഏറെ സർപ്രൈസുകൾ ഒളിപ്പിച്ച് ചിത്രത്തിന്റെ ടൈറ്റിൽ റിവീലിംഗ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കും "തോട്ടം" നൽകുക എന്ന സൂചനയോടെ കാമറയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻ ക്രൂ മെംബേർസ്നെയും തോട്ടം പരിചയപെടുത്തുന്നുണ്ട്. ഇതോടെ മലയാള സിനിമയിൽ നിന്നും വരാനിരിക്കുന്ന അമ്പരപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നുള്ള പ്രതീക്ഷയാണ് ടൈറ്റിൽ ടീസർ കൊണ്ട് "തോട്ടം" സൃഷ്ടിച്ചിരിക്കുന്നത്.
ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രാജാറാണി, കത്തി, തെരി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാൻ ജോർജ് സി. വില്യംസ് ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.
സംഭാഷണങ്ങൾ: ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻ ദാസ്, വസ്ത്രാലങ്കാരം : പ്രവീൺ വർമ, മേക്കപ്പ് : റോണെക്സ് സേവിയർ, സൌണ്ട് ഡിസൈൻഃ സിങ്ക് സിനിമ, സൌണ്ട് മിക്സ്ഃ എം. ആർ. രാജാകൃഷ്ണൻ, ഗാനരചനഃ മനു മഞ്ജിത്ത്, ഐക്കി ബെറി,നൃത്തസംവിധായകൻഃ ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർഃ പ്രശാന്ത് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഃ പ്രിങ്കിൾ എഡ്വേർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർഃ വിശാഖ് ആർ വാര്യർ, വിഎഫ്എക്സ് സൂപ്പർവൈസർഃ അനീഷ് കുട്ടി, വിഎഫ്എക്സ് സ്റ്റുഡിയോഃ ലിറ്റിൽ ഹിപ്പോ, സ്റ്റിൽസ്ഃ റിഷ്ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർഃ അബു വളയംകുളം, വിവേക് അനിരുദ്ധ്, പി. ആർ. ഒഃ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, പിആർ സ്ട്രാറ്റജിസ്റ്റ്ഃ ലക്ഷ്മി പ്രേംകുമാർ, പബ്ലിസിറ്റി ഡിസൈൻഃ അമൽ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്ഃ വിവേക് വിനയരാജ്, ഡിറക്ഷൻ ടീംഃ വരുൺ ശങ്കർ ബോൺസ്ലെ, ജെബിൻ ജെയിംസ്, അനുശ്രീ തമ്പാൻ, ഗോവിന്ദ് ജി, ആൽവിൻ മാർഷൽ, ചാർളി ജോസഫ്, അദ്വൈദ് ബിജയ്.