
തിരുവനന്തപുരം: ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ രാജി വച്ച ഡി.സി.സി അധ്യക്ഷൻ പാലോട് രവിയ്ക്ക് പകരം പുതിയ ഡി.സി.സി അധ്യക്ഷനെ കണ്ടെത്താൻ ഒരുങ്ങി കെ.പി.സി.സി(Palode Ravi). ഇത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.
തിരുവനന്തപുരത്തു തന്നെയുള്ള യുവ നേതാവിനെ ഡിസിസി പ്രസിഡന്റ് ആക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. അതേസമയം, കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ ഭരണം തുടരുമെന്നും കോൺഗ്രസ്സ് എടുക്കാചരക്കാകുമെന്നും പറഞ്ഞത് കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് പാലോട് രവി വ്യക്തമാക്കിയിരുന്നു. തുടർന്ന് സംഭാഷണം വിവാദമായതോടെ രാജി സമർപ്പിക്കുകയിരുന്നു.