തിരുവനന്തപുരം : വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങിയത്.രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് നേതൃത്വം മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന് പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്.
സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നേതാക്കളുമായി സണ്ണി ജോസഫ് ഫോണിൽ സംസാരിച്ചു. എ.ഐ.സി.സി നേതൃത്വത്തെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു.
അതേസമയം, തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പാലോട് രവിയുമായി സംസാരിച്ച വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
മാസങ്ങൾക്ക് മുൻപുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. എൽഡിഎഫ് ഭരണം തുടരുമെന്നും കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമതാകും. കുറെ പ്രവർത്തകർ ബിജെപിയിലേക്കും മുസ്ലിം വിഭാഗം സിപിഐഎമ്മിലേക്കും പോകുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു.