ഇന്ന് ക്രൈസ്തവരെ ഓശാനപ്പെരുന്നാൾ ആഘോഷിക്കുകയാണ്. ഇത് യേശു ക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ സ്മരണകൾ ഉണർത്തിക്കൊണ്ടുള്ള ചടങ്ങാണ്. (Palm Sunday celebration)
സഹനത്തിൻ്റെയും കുരിശുമരണത്തിൻ്റെയും ഓർമ്മപ്പെടുത്തലാണ്. യഹൂദ ജനം യേശുവിനെ രാജകീയ പദവികളോടെ ഒലിവ് ഇലകളുമേന്തി നഗരത്തിലേക്ക് വരവേറ്റതിൻ്റെ ഓർമ്മപുതുക്കലാണ് ഈ തിരുക്കർമ്മങ്ങൾ.
തലസഥാനത്തെ ദേവാലയങ്ങളിലടക്കം ഒരുക്കങ്ങൾ പൂർത്തിയായി. പാളയത്തെ സെന്‍റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ആണ്.