കൊച്ചി : പാലിയേക്കരയിലെ ടോൾ നിരോധനം നീക്കുന്നതിൽ ഇന്നും തീരുമാനം ആയില്ല. ടോൾ നിരോധനം വീണ്ടും നീട്ടിയിരിക്കുകയാണ് ഹൈക്കോടതി. വിഷയം വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. (Paliyekkara Toll Plaza issue on HC)
കഴിഞ്ഞ ഓഗസ്റ്റ് 6നാണ് ടോൾ പിരിവ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യം നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് തടഞ്ഞതെങ്കിലും പിന്നീട് ഓരോ ഘട്ടങ്ങളിലായി ഇത് നീണ്ടു.
ബദൽ മാർഗങ്ങൾ ഇല്ലാതെ 7 ഇടങ്ങളിൽ ഒരേസമയം അടിപ്പാത നിർമ്മാണം തുടങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ദേശീയപാത അതോറിറ്റി സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചിരുന്നു.