CM : 'കേരളം എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്': മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ

ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
CM : 'കേരളം എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്': മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ
Published on

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ്. സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത് പിണറായി തന്നെയാണ്.(Palestinian Ambassador meets CM Pinarayi Vijayan)

കേരളം സന്ദർശിക്കുന്ന ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോട് പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ചുവെന്നാണ് അദ്ദേഹംപറഞ്ഞത്. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത് എന്നും, പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളമെന്നും പറഞ്ഞ അദ്ദേഹം, ഐക്യരാഷ്ട്ര സഭയിലെ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുവാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് അണിനിരക്കണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com