കാസർഗോഡ് : പലസ്തീൻ അനുകൂല മൈം ഷോ നടത്തിയതിന് സ്‌കൂൾ കലോത്സവം നിർത്തിച്ച സംഭവത്തിൽ അധ്യാപകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചുമായി എം എസ് എഫും എസ് എഫ് ഐയും. കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കേണ്ടി വന്നു. (Palestine supporting mime show in Kasaragod school )
മണിക്കൂറുകളോളം എം എസ് എഫ് പ്രതിഷേധിച്ചു. രാവിലെ സ്‌കൂളിൽ പി ടി എ യോഗം ചേർന്നിരുന്നു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് വ്യാപക ആവശ്യം.
പലസ്തീൻ അനുകൂല മൈം ഷോ അവതരിപ്പിച്ചതിന് സ്‌കൂൾ കലോത്സവം നിർത്തിവച്ചത് കാസർഗോഡ് കുമ്പള ഗവ: ഹയർസെക്കൻഡറി സ്‌കൂളിലാണ്. ഇന്നലെയാണ് സംഭാവമുണ്ടായത്. പരിപാടി മുഴുമിപ്പിക്കുന്നതിന് മുൻപായി അധ്യാപകൻ കർട്ടൻ താഴ്ത്തി. ഇന്ന് നടത്താനിരുന്ന കലോത്സവവും മാറ്റിവച്ചു. മൈം അവതരിപ്പിച്ചത് പ്ലസ്‌ടു വിദ്യാർത്ഥികളാണ്. നടപടിയെടുത്ത അധ്യാപകരുടെ പേര് കുട്ടികൾ വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെ ആറു മണിക്ക് നടന്ന സംഭവത്തിന് ശേഷം കലോത്സവം നിർത്തിവച്ചു.