കാസർഗോഡ് : കുമ്പള സ്‌കൂളിലെ കുട്ടികൾ വീണ്ടും പലസ്തീൻ അനുകൂല മൈം ഷോ അവതരിപ്പിച്ചു. നേരത്തെ അധ്യാപകർ ഇത് കർട്ടൻ ഇട്ടു നിർത്തി വയ്പ്പിച്ചത് വലിയ വിവാദം ആയിരുന്നു. (Palestine solidarity mime show stopped in Kasaragod school)
നേരത്തെ 10 മിനിറ്റ് ദൈർഘ്യം ഉണ്ടായിരുന്ന ഷോ ഇപ്പോൾ 5 മിനിറ്റാക്കി മാറ്റി. കുട്ടികൾ കഫിയ ധരിച്ച് പരിപാടിക്കെത്തി. മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഒഴിവാക്കിയാണ് അവതരണം നടത്തിയത്.
ഫ്രീ പലസ്തീൻ എന്ന മുദ്രാവാക്യവും സദസിൽ ഉയർന്നു. സ്‌കൂളിന് പുറത്ത് ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചു. പലസ്തീൻ അനുകൂല മൈം ഷോ നിർത്തിവച്ച സംഭവത്തിൽ ഡി ഡി ഇ റിപ്പോർട്ട് സമർപ്പിച്ചു. കുമ്പള സ്‌കൂളിൽ നടന്ന സംഭവത്തിൽ ഡി ഡി ഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകിയത്.
ഇതിൽ പറയുന്നത് മൈം ഷോ അവതരിപ്പിച്ചത് കലോത്സവ മാനുവലിന് വിരുദ്ധമായാണ് എന്നാണ്. കുട്ടികൾ തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് കലോത്സവം നിർത്തിവച്ചതെന്നും ഇതിലുണ്ട്.