Palestine : 'കലോത്സവ മാനുവലിന് വിരുദ്ധമായി മൈം അവതരിപ്പിച്ചു': പലസ്തീൻ അനുകൂല മൈം ഷോ നിർത്തി വച്ചതിൽ DDE റിപ്പോര്‍ട്ട് സമർപ്പിച്ചു

അതേസമയം, അധ്യാപകർ നിർത്തിവയ്പ്പിച്ച മൈം ഷോ വിദ്യാർഥികൾ ഇന്ന് വീണ്ടും സ്റ്റേജിൽ അവതരിപ്പിക്കും. കുമ്പള ജിഎച്ച്എസ്എസിൽ ഉച്ചയ്ക്ക് 12നാണ് ഇത് നടക്കുന്നത്.
Palestine : 'കലോത്സവ മാനുവലിന് വിരുദ്ധമായി മൈം അവതരിപ്പിച്ചു': പലസ്തീൻ അനുകൂല മൈം ഷോ നിർത്തി വച്ചതിൽ DDE റിപ്പോര്‍ട്ട് സമർപ്പിച്ചു
Published on

കാസർഗോഡ് : പലസ്തീൻ അനുകൂല മൈം ഷോ നിർത്തിവച്ച സംഭവത്തിൽ ഡി ഡി ഇ റിപ്പോർട്ട് സമർപ്പിച്ചു. കുമ്പള സ്‌കൂളിൽ നടന്ന സംഭവത്തിൽ ഡി ഡി ഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് നൽകിയത്. (Palestine solidarity mime show stopped in Kasaragod school)

ഇതിൽ പറയുന്നത് മൈം ഷോ അവതരിപ്പിച്ചത് കലോത്സവ മാനുവലിന് വിരുദ്ധമായാണ് എന്നാണ്. കുട്ടികൾ തമ്മിലുണ്ടായ സംഘർഷം കണക്കിലെടുത്താണ് കലോത്സവം നിർത്തിവച്ചതെന്നും ഇതിലുണ്ട്.

അതേസമയം, അധ്യാപകർ നിർത്തിവയ്പ്പിച്ച മൈം ഷോ വിദ്യാർഥികൾ ഇന്ന് വീണ്ടും സ്റ്റേജിൽ അവതരിപ്പിക്കും. കുമ്പള ജിഎച്ച്എസ്എസിൽ ഉച്ചയ്ക്ക് 12നാണ് ഇത് നടക്കുന്നത്. 2 അധ്യാപകരെയും മാറ്റിനിർത്താൻ തീരുമാനിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com