തിരുവനന്തപുരം : മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം. ഇത് സെപ്റ്റംബർ 29ന് ടാഗോർ തിയേറ്ററിലാണ് നടക്കുന്നത്. (Palestine Solidarity meet in Trivandrum)
ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പരിപാടിയിൽ പങ്കെടുക്കും. അന്ന് തന്നെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും.
ഒക്ടോബർ രണ്ടിന് കോഴിക്കോട്ടും പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ഇത് സി പി എം നേതൃത്വത്തിലാണ്.