പാലത്തായി പോക്സോ കേസ്: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു | Palathayi POCSO case
തിരുവനന്തപുരം: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനും ബി.ജെ.പി. നേതാവുമായ കെ. പത്മരാജനെ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു. സ്കൂൾ മാനേജരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. 10 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്.
ചുമത്തിയ വകുപ്പുകൾ: പ്രതിക്കെതിരെ 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും, ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

