പാലത്തായി പോക്‌സോ കേസ് ; കെ പത്മരാജനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ വിദ്യാഭ്യാസ വകുപ്പ് | Palathayi Pocso Case

സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
Palathayi POCSO case
Published on

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

വിഷയത്തില്‍ മാനേജര്‍ സ്വീകരിച്ച നടപടി അടിയന്തരമായി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. കേരള സ്‌കൂള്‍ വിദ്യാഭ്യാസ ചട്ടം, അധ്യായം XIV – A, ചട്ടം 77A പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കണ്ണൂര്‍ പാലത്തായി യുപി സ്‌കൂളിലെ അധ്യാപകനാണ് കെ പത്മരാജന്‍.

കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും കെ പത്മരാജന്‍ അനുഭവിക്കണം. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com