പാലക്കാട് : ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഇന്നും പോലീസ് ഇവരുടെ ഭർത്താവ് അനൂപിനെയും കുടുംബത്തെയും ചോദ്യം ചെയ്യും. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം. (Palakkad woman suicide case)
മീരയെ ഇന്നലെയാണ് ഇയാളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇത് ആത്മഹത്യ ആണെന്നാണ്.
ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. തന്നോടും ആദ്യ ഭർത്താവിലെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് മീര ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.