പാലക്കാട് : ആദിവാസി യുവാവിനെ പാലക്കാട് മുതലമട ഫാംസ്റ്റേയിൽ പൂട്ടിയിട്ട സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം. ഇയാളെ 6 ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. (Palakkad tribal youth assault case)
കേസെടുത്തിട്ട് 10 ദിവസം ആയിട്ടും വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭു ഒളിവിലാണ്. ഇയാളെ സംരക്ഷിക്കാനാണ് പോലീസിൻ്റെ ശ്രമമെന്നാണ് ആരോപണം.
ആദിവാസി പ്രവർത്തകർ ഇന്ന് മുതലമടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.