പാലക്കാട്: മുതലമടയിൽ ആദിവാസി മധ്യവയസ്ക്കനെ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമയെ കൊല്ലംകോട് പോലീസ് അറസ്റ്റ് ചെയ്തു(ribal man attacked). മുതലമട സ്വദേശി രംഗനായകിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റിസോർട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം അനുമതിയില്ലാതെ കുടിച്ചുവെന്നാരോപിച്ചാണ് രംഗനായകും മകനും റിസോർട്ട് ജീവനക്കാരനായ വെള്ളയപ്പനെ (54) റിസോർട്ടിൽ പൂട്ടിയിട്ട് മർദിച്ചത്. നാട്ടുകാരാണ് വെള്ളയപ്പനെ റിസോർട്ടിൽ നിന്നും രക്ഷപെടുത്തിയത്.
സംഭവത്തിൽകേസെടുത്ത പോലീസ് റിസോർട്ട് ഉടമയെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകനായി ഊർജിത തിരച്ചിൽ തുടരുകയാണ്.