പാലക്കാട് : ഒറ്റപ്പാലത്ത് ഒൻപത് വയസുള്ള മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. (Palakkad suicide case)
ഇന്നലെയായിരുന്നു സംഭവം. ഇയാളുടെ ഭാര്യ 50 ദിവസങ്ങൾക്ക് മുൻപാണ് മരിച്ചത്. ഈ ആത്മഹത്യയെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസ് അറിയിച്ചത്. അഖിനയും ഇതേ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.