Suicide : ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം : പോലീസ് അധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്
Palakkad student suicide case
Published on

പാലക്കാട് : എച്ച് എസ് എസ് കണ്ണാടിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കും. (Palakkad student suicide case)

അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തും. അതോടൊപ്പം കുട്ടിയുടെ രക്ഷിതാക്കളുടെയും മൊഴിയെടുക്കും. കേസ് അന്വേഷിക്കുന്നത് കുഴൽമന്ദം പൊലീസാണ്.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അർജുൻ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. കുട്ടിയെ അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com