പാലക്കാട് : ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആശീർനന്ദയുടെ ആത്മഹത്യ സംബന്ധിച്ച് പോലീസിനെ വിമർശിച്ച് ബാലാവകാശ കമ്മീഷൻ. പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് ഇവർ പറയുന്നത്.(Palakkad student suicide case)
ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷൻ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രണ്ടു മാസമായിട്ടും പ്രതികളെ ചേർക്കാത്തതിനെ ഇതിൽ ചോദ്യം ചെയ്യുന്നുണ്ട്. കാലതാമസം വരുത്തുന്നത് സംശയാസ്പദം ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.