പാലക്കാട് : ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെന്റ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആശിർ നന്ദ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തേക്കും. (Palakkad student suicide case)
ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. അഞ്ച് അധ്യാപകർക്കെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്. ആത്മഹത്യാ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി നടപടി വേണമെന്നായിരുന്നു ഇതിലെ ആവശ്യം.