പാലക്കാട് : ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്‌കൂളിലെ വിദ്യാർത്ഥിനി ആശിർ നന്ദയുടെ ആത്മഹത്യക്ക് പിന്നാലെ താൽക്കാലികമായി അടച്ച സ്‌കൂൾ വീണ്ടും തുറന്നു. (Palakkad student Suicide case)
ഇത് പുതിയ പി ടി എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ആയിരുന്നു. സിസ്റ്റർ പൗലി പുതിയ പ്രിൻസിപ്പലായും, സിസ്റ്റർ ജൂലി വൈസ് പ്രിൻസിപ്പലായും ചുമതലയെടുത്തു. ആശിർ നന്ദയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് കൊണ്ട് സ്‌കൂൾ അസംബ്ലിയും ചേർന്നു.