പാലക്കാട് : 14കാരിയായ ആശിർ നന്ദയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം നടക്കും. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെന്റ് സ്‌കൂളിൽ അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്‌ച്ച എത്തും. (Palakkad student suicide case)
ആരോപണ വിധേയരായ അധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കും. കുട്ടിയുടേതെന്ന് പറഞ്ഞ് സഹപാഠികൾ കൈമാറിയ ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും.
നാളെ അന്വേഷണ സംഘം ഇത് സംബന്ധിച്ച് കോടതിയിൽ അപേക്ഷ നൽകിയേക്കും.