പാലക്കാട് : ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്ക് കോൺവെൻ്റ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആശിർ നന്ദ ജീവനൊടുക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതോടൊപ്പം പൊലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് തേടി. (Palakkad student Suicide case)
ചെയർമാൻ കെ വി മനോജ് കുമാറും സംഘവും കുട്ടിയുടെ വീടും സ്‌കൂളും സന്ദർശിച്ചിരുന്നു. സ്‌കൂളുകളിൽ സർക്കസ് ട്രെയിനിങ് പോലുള്ള രീതികൾ അല്ല വേണ്ടതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു.
നിരവധി പരാതികളാണ് സി ബി എസ് ഇ സ്‌കൂളുകളിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സ്‌കൂളുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമ്മാണം വേണമെന്നും, സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മരണവുമായി ബന്ധപ്പെട്ട എല്ലാവരെയും പുറത്താക്കുമെന്ന് സ്‌കൂൾ മാനേജ്‌മെൻറ് അറിയിച്ചിരുന്നു.