പാലക്കാട് : ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയ ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ 3 അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. മുൻ പ്രിൻസിപ്പൽ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. (Palakkad student suicide case)
കോടതിയുടെ അനുമതിയോടു കൂടിയാണ് ജുവനൈൽ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. ആശിർനന്ദ മരിച്ചത് ജൂൺ 23നാണ്.
കുട്ടിയെ മാർക്ക് കുറഞ്ഞതിന് മാറ്റിയിരുത്തിയെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും മാതാപിതാക്കൾ പരാതി നൽകിയിരുന്നു.