Suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ: സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

സ്‌കൂൾ മാനേജ്‌മെൻറ് വിളിച്ച യോഗത്തിലടക്കം രക്ഷിതാക്കൾ പ്രതിഷേധിച്ചു
Suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ: സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം
LENOVO
Published on

പാലക്കാട് : ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആശീർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ സ്‌കൂളിൽ കടുത്ത പ്രതിഷേധം. സ്‌കൂൾ മാനേജ്‌മെൻറ് വിളിച്ച യോഗത്തിലടക്കം രക്ഷിതാക്കൾ പ്രതിഷേധിച്ചു. ഇതിൽ രക്ഷിതാക്കളും സംഘടനാപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. (Palakkad student suicide )

സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. സ്‌കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ തെളിവെടുത്തു.

അതേസമയം, പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം സ്‌കൂളിൽ ഒരു പീഡനവും നടന്നിട്ടില്ല എന്നാണ്. കണക്ക് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനാൽ മറ്റൊരു ക്ലാസിലേക്ക് മാറ്റിയെന്നത് സത്യമാണെന്നും സ്‌കൂൾ മാനേജ്‌മെൻറ് അറിയിച്ചു.

സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ആശീർനന്ദ തൂങ്ങി മരിക്കാൻ കാരണമായത് സ്‌കൂളിലെ മാനസിക പീഡനം ആണെന്നാണ് കുടുംബം പറയുന്നത്. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ സ്ഥലം മാറ്റി ഇരുത്തിയെന്നും, ഇതിൽ മനോവിഷമം ഉണ്ടായെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാണ്

Related Stories

No stories found.
Times Kerala
timeskerala.com